പാചകവാതക വിലവർധന 
തടയണം: എകെടിഎ


ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംസ്ഥാന ജനറൽ
സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട്‌ പാചക വാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധന തടയാൻ  നടപടി വേണമെന്ന്‌  ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എകെടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞമ്പു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി സജീവൻ  റിപ്പോർട്ട് അവതരിപ്പിച്ചു.കെ രാധാകൃഷ്ണൻ,ടി വി പ്രസന്നകുമാരി, വി കുഞ്ഞിരാമൻ,  വി വി രമണി,കെ ലത,കെ വി കുഞ്ഞമ്പു, കെ ശശിധരൻ എന്നിവർ സംസാരിച്ചു .ജില്ലാ സെക്രട്ടറി  കെ വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.  ഭാരവാഹികൾ : കെ കുഞ്ഞമ്പു(പ്രസിഡന്റ്), കെ ലത,കെ വി കുഞ്ഞമ്പു, റജികുമാർ(വൈസ് പ്രസിഡന്റുമാർ), കെ വി രാമചന്ദ്രൻ (സെക്രട്ടറി),കെ ശശി, ടി  ടിഗീത, എം ബിന്ദു(  ജോ: സെക്രട്ടറിമാർ), കെ രാധാകൃഷ്ണൻ(ട്രഷറർ).    Read on deshabhimani.com

Related News