29 March Friday

പാചകവാതക വിലവർധന 
തടയണം: എകെടിഎ


വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ ജില്ലാ സമ്മേളനം കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംസ്ഥാന ജനറൽ
സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്‌

പാചക വാതകത്തിന്റെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലവർധന തടയാൻ  നടപടി വേണമെന്ന്‌  ഓൾ കേരള ടൈലേഴ്സ് അസോസിയേഷൻ (എകെടിഎ) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
കാഞ്ഞങ്ങാട് വ്യാപാരഭവനിൽ സംസ്ഥാന ജനറൽ സെക്രട്ടറി എൻ സി ബാബു ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ കെ കുഞ്ഞമ്പു അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി ജി സജീവൻ  റിപ്പോർട്ട് അവതരിപ്പിച്ചു.കെ രാധാകൃഷ്ണൻ,ടി വി പ്രസന്നകുമാരി, വി കുഞ്ഞിരാമൻ,  വി വി രമണി,കെ ലത,കെ വി കുഞ്ഞമ്പു, കെ ശശിധരൻ എന്നിവർ സംസാരിച്ചു .ജില്ലാ സെക്രട്ടറി  കെ വി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.
 ഭാരവാഹികൾ : കെ കുഞ്ഞമ്പു(പ്രസിഡന്റ്), കെ ലത,കെ വി കുഞ്ഞമ്പു, റജികുമാർ(വൈസ് പ്രസിഡന്റുമാർ), കെ വി രാമചന്ദ്രൻ (സെക്രട്ടറി),കെ ശശി, ടി  ടിഗീത, എം ബിന്ദു(  ജോ: സെക്രട്ടറിമാർ), കെ രാധാകൃഷ്ണൻ(ട്രഷറർ). 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top