ഇ പത്മനാഭനെ അനുസ്‌മരിച്ചു



 ചെറുവത്തൂർ കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭന്റെ 32 –-ാമത്‌ ചരമദിനം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു.  ജില്ലാ കേന്ദ്രത്തിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ചെറുവത്തൂരിൽ അനുസ്‌മരണവും  സെമിനാറും സംഘടിപ്പിച്ചു. ബെഫി മുൻ സംസ്ഥാന സെക്രട്ടറി എ കെ രമേഷ് ഫെഡറലിസവും സംസ്ഥാനഭരണ നിർവഹണവും  വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ  ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ ഭാനുപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ സ്വാഗതവും ട്രഷറർ  കെ അനിൽകുമാർ നന്ദിയും പറഞ്ഞു.   Read on deshabhimani.com

Related News