25 April Thursday

ഇ പത്മനാഭനെ അനുസ്‌മരിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 20, 2022

 ചെറുവത്തൂർ

കേരള എൻജിഒ യൂണിയൻ സ്ഥാപക നേതാക്കളിൽ പ്രമുഖനായ ഇ പത്മനാഭന്റെ 32 –-ാമത്‌ ചരമദിനം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആചരിച്ചു. 
ജില്ലാ കേന്ദ്രത്തിലും ഏരിയാ കേന്ദ്രങ്ങളിലും പതാക ഉയർത്തി. ചെറുവത്തൂരിൽ അനുസ്‌മരണവും  സെമിനാറും സംഘടിപ്പിച്ചു. ബെഫി മുൻ സംസ്ഥാന സെക്രട്ടറി എ കെ രമേഷ് ഫെഡറലിസവും സംസ്ഥാനഭരണ നിർവഹണവും  വിഷയത്തിൽ പ്രഭാഷണം നടത്തി ഉദ്‌ഘാടനം ചെയ്‌തു. യൂണിയൻ സംസ്ഥാന സെക്രട്ടറിയറ്റംഗം എ എ  ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ്‌ കെ ഭാനുപ്രകാശ് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി കെ പി ഗംഗാധരൻ സ്വാഗതവും ട്രഷറർ  കെ അനിൽകുമാർ നന്ദിയും പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top