പൂച്ചയെ 
മറിച്ചുവിറ്റു; 
യുവാവ്‌ 
കുടുങ്ങി



കുമ്പള വഴിതെറ്റിയെത്തിയ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ പിടിച്ച് 20,000 രൂപയ്ക്ക് വിറ്റ യുവാവ്‌ പിടിയിൽ.   കുമ്പള സ്വദേശിയുടെ പൂച്ചയെയാണ്  മറിച്ചുവിറ്റത്‌.  രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂച്ചയെ കൂട്ടിലടക്കാന്‍ ഉടമ മറന്നിരുന്നു. വൈകിട്ടെത്തിയപ്പോൾ പൂച്ചയെ കാണാനില്ല. നാലു ദിവസം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അതിനിടെ കുമ്പളയിലെ  വീടിന് സമീപം പൂച്ചയെ കണ്ടതായി അറിഞ്ഞു. വീട്ടുടമയായ യുവാവ്‌ വളര്‍ത്തു പക്ഷികളെ വില്‍ക്കുന്നുണ്ടെന്ന വിവരമറിഞ്ഞു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ്‌  20,000 രൂപയ്ക്ക് പൂച്ചയെ വിറ്റതായി സമ്മതിച്ചത്.  Read on deshabhimani.com

Related News