20 April Saturday

പൂച്ചയെ 
മറിച്ചുവിറ്റു; 
യുവാവ്‌ 
കുടുങ്ങി

വെബ് ഡെസ്‌ക്‌Updated: Monday Sep 20, 2021
കുമ്പള
വഴിതെറ്റിയെത്തിയ പേര്‍ഷ്യന്‍ ഇനത്തില്‍പെട്ട പൂച്ചയെ പിടിച്ച് 20,000 രൂപയ്ക്ക് വിറ്റ യുവാവ്‌ പിടിയിൽ.   കുമ്പള സ്വദേശിയുടെ പൂച്ചയെയാണ്  മറിച്ചുവിറ്റത്‌. 
രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ പൂച്ചയെ കൂട്ടിലടക്കാന്‍ ഉടമ മറന്നിരുന്നു. വൈകിട്ടെത്തിയപ്പോൾ പൂച്ചയെ കാണാനില്ല. നാലു ദിവസം പലയിടത്തും അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല. അതിനിടെ കുമ്പളയിലെ  വീടിന് സമീപം പൂച്ചയെ കണ്ടതായി അറിഞ്ഞു. വീട്ടുടമയായ യുവാവ്‌ വളര്‍ത്തു പക്ഷികളെ വില്‍ക്കുന്നുണ്ടെന്ന വിവരമറിഞ്ഞു. ഇയാളെ ചോദ്യം ചെയ്‌തതോടെയാണ്‌  20,000 രൂപയ്ക്ക് പൂച്ചയെ വിറ്റതായി സമ്മതിച്ചത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top