കിണറിൽ വിഷം കലർത്തിയത്‌: അന്വേഷണം ഊർജിതപ്പെടുത്തി



പനയാൽ കിണറിൽ വെള്ളത്തിൽ വിഷം കലർത്തി അപായപെടുത്താൻ ശ്രമിച്ചതായി പരാതിയിൽ ബേക്കൽ പൊലീസ്‌ അന്വേഷണം ഊർജിതപ്പെടുത്തി. ബട്ടത്തൂർ ദേവൻ പൊടിച്ച പാറയിലെ ദേവകിയുടെ വീട്ടുകിണറ്റിലാണ്‌ വിഷ ദ്രാവകം ഒഴിച്ചത്‌. കിണറിന്‌ സമീപത്ത്‌ വിഷക്കുപ്പി കണ്ടെത്തിയിരുന്നു. ബേക്കൽ ഇൻസ്‌പെക്ടർ യു പി വിപിന്റെ നേതൃത്വത്തിലാണ്‌ അന്വേഷണം. Read on deshabhimani.com

Related News