കേന്ദ്ര ജീവനക്കാർ രക്തസാക്ഷി സ്‌മരണ പുതുക്കി



കാസർകോട്‌ സെപ്‌തംബർ 19 ന്റെ ഐതിഹാസിക പണിമുടക്കിനോടനുബന്ധിച്ച് രക്തസാക്ഷിത്വം  വരിച്ചവർക്ക് അഭിവാദ്യങ്ങളർപ്പിച്ച്‌ അനുസ്‌മരണം.    കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ അനുസ്‌മരണ പരിപാടി എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ  ഹരി, സി രാജേഷ്, എസ്‌  സുനിൽ ലാൽ, കെ വി വിൻസെന്റ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ  സി കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എ. ഗോപിനാഥ്, എൻ അമ്പുഞ്ഞി എന്നിവർ സംസാരിച്ചു. കെ. പി പ്രേമകുമാർ സ്വാഗതവും ഒ  രാജീവൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News