29 March Friday

കേന്ദ്ര ജീവനക്കാർ രക്തസാക്ഷി സ്‌മരണ പുതുക്കി

വെബ് ഡെസ്‌ക്‌Updated: Sunday Sep 20, 2020
കാസർകോട്‌
സെപ്‌തംബർ 19 ന്റെ ഐതിഹാസിക പണിമുടക്കിനോടനുബന്ധിച്ച് രക്തസാക്ഷിത്വം  വരിച്ചവർക്ക് അഭിവാദ്യങ്ങളർപ്പിച്ച്‌ അനുസ്‌മരണം.    കാസർകോട്‌ ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ അനുസ്‌മരണ പരിപാടി എൻഎഫ്‌പിഇ അഖിലേന്ത്യാ പ്രസിഡന്റ് പി വി രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു. ആർ  ഹരി, സി രാജേഷ്, എസ്‌  സുനിൽ ലാൽ, കെ വി വിൻസെന്റ് എന്നിവർ സംസാരിച്ചു. കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ്‌ ഓഫീസിനു മുമ്പിൽ  സി കെ അശോക് കുമാർ ഉദ്ഘാടനം ചെയ്തു. എ. ഗോപിനാഥ്, എൻ അമ്പുഞ്ഞി എന്നിവർ സംസാരിച്ചു. കെ. പി പ്രേമകുമാർ സ്വാഗതവും ഒ  രാജീവൻ നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top