പള്ളിക്കരയിൽ തോണി മറിഞ്ഞ് 6 പേർക്ക് പരിക്ക്

പള്ളിക്കര കടപ്പുറത്ത്‌ കടലിൽ തോണി മറിഞ്ഞുണ്ടായ അപകടം


 ബേക്കൽ മീൻ പിടിക്കാൻ പോകുന്ന ഫൈബർ തോണി കടലിൽ മറിഞ്ഞ്‌ തൊഴിലാളികൾ ഉൾപ്പടെ ആറുപേർക്ക് പരിക്കേറ്റു. ശനി രാവിലെ പള്ളിക്കര കടപ്പുറത്താണ്‌ അപകടം. കോട്ടിക്കുളം കടപ്പുറത്തെ ഉമേശ് സ്വാമിക്കുട്ടി (47), പ്രകാശ് ഗോപാലൻ (46),  രാജൻ (41), രവീന്ദ്രൻ (47), മധു (44) ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ബേക്കൽ തീരദേശ പൊലീസ്‌ രമേശൻ  എന്നിവർക്കുമാണ്‌ പരിക്കേറ്റത്‌.  പള്ളിക്കര കടപ്പുറത്ത്‌ നിന്ന്‌ മീൻ പിടുത്തക്കാർ സഞ്ചരിച്ച ബീച്ച് ബ്രദേഴ്സ് തോണിയാണ്‌  അപകടത്തിൽ പെട്ടത്‌.  തോണി  കടലിൽ ഇറക്കുമ്പോൾ എൻജിൻ ഓഫായി. ഇതിനിടയിൽ ശക്തമായ തിരമാലയിൽ തോണി മറിഞ്ഞു. തൊഴിലാളികൾ നീന്തിയാണ് രക്ഷപ്പെട്ടത്‌. രണ്ടാഴ്ചക്കുള്ളിൽ മൂന്നാമത്തെ അപകടമാണിത്‌.   Read on deshabhimani.com

Related News