ചീമേനിയിൽ അഗ്നി രക്ഷാനിലയം സ്ഥാപിക്കും

ഡിജിപി ബി സന്ധ്യ കാസർകോട്‌ അഗ്നിരക്ഷാ നിലയത്തിൽ സന്ദർശനം നടത്തിയപ്പോൾ


 കാസർകോട് ഉപ്പളയിൽ  അഗ്‌നിരക്ഷാ നിലയം സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റാൻ നടപടിയെടുക്കുമെന്ന്  ഡിജിപി ബി  സന്ധ്യ പറഞ്ഞു. ജില്ലയിലെ നിലയങ്ങൾ സന്ദർശിച്ച ശേഷം കാസർകോട്‌ നടന്ന ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ.  ചീമേനിയിൽ പുതിയ നിലയം ആരംഭിക്കും. വെള്ളരിക്കുണ്ടിലും ബദിയടുക്കയിലും നിലയങ്ങൾക്ക്‌ നിർദേശം സമർപ്പിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ കുറവ്‌ പരിഹരിക്കും. ജില്ലയിലെ എല്ലാ വിഷയങ്ങളിലും റിപ്പോർട്ട്‌ നൽകാൻ  മേധാവി ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ച് അഗ്നിരക്ഷാ നിലയങ്ങളിലെ സ്‌റ്റേഷൻ ഓഫീസർമാരുടെ യോഗമാണ്‌ കാസർകോട്  നിലയത്തിൽ ചേർന്നത്‌. കണ്ണൂർ റീജിയണൽ ഫയർ ഓഫീസർ പി  രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ എ ടി ഹരിദാസൻ എന്നിവർ പങ്കെടുത്തു.  Read on deshabhimani.com

Related News