20 April Saturday

ചീമേനിയിൽ അഗ്നി രക്ഷാനിലയം സ്ഥാപിക്കും

വെബ് ഡെസ്‌ക്‌Updated: Sunday Sep 19, 2021

ഡിജിപി ബി സന്ധ്യ കാസർകോട്‌ അഗ്നിരക്ഷാ നിലയത്തിൽ സന്ദർശനം നടത്തിയപ്പോൾ

 കാസർകോട്

ഉപ്പളയിൽ  അഗ്‌നിരക്ഷാ നിലയം സ്വന്തം കെട്ടിടത്തിലേക്ക്‌ മാറ്റാൻ നടപടിയെടുക്കുമെന്ന്  ഡിജിപി ബി  സന്ധ്യ പറഞ്ഞു. ജില്ലയിലെ നിലയങ്ങൾ സന്ദർശിച്ച ശേഷം കാസർകോട്‌ നടന്ന ജീവനക്കാരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അവർ. 
ചീമേനിയിൽ പുതിയ നിലയം ആരംഭിക്കും. വെള്ളരിക്കുണ്ടിലും ബദിയടുക്കയിലും നിലയങ്ങൾക്ക്‌ നിർദേശം സമർപ്പിച്ചിട്ടുണ്ട്‌. ജീവനക്കാരുടെ കുറവ്‌ പരിഹരിക്കും. ജില്ലയിലെ എല്ലാ വിഷയങ്ങളിലും റിപ്പോർട്ട്‌ നൽകാൻ  മേധാവി ആവശ്യപ്പെട്ടു. ജില്ലയിലെ അഞ്ച് അഗ്നിരക്ഷാ നിലയങ്ങളിലെ സ്‌റ്റേഷൻ ഓഫീസർമാരുടെ യോഗമാണ്‌ കാസർകോട്  നിലയത്തിൽ ചേർന്നത്‌. കണ്ണൂർ റീജിയണൽ ഫയർ ഓഫീസർ പി  രഞ്ജിത്ത്, ജില്ലാ ഫയർ ഓഫീസർ എ ടി ഹരിദാസൻ എന്നിവർ പങ്കെടുത്തു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top