ജില്ലാ സമ്മേളനം: രചനാ മത്സരം



 കാസർകോട്‌ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ  ജില്ലാ സമ്മേളനത്തോടനുബന്ധിച്ചു പൊതുജനങ്ങൾക്കും ജീവനക്കാർക്കും ലേഖന മൽസരവും കവിത രചനാ മൽസരവും സംഘടിപ്പിക്കുന്നു. സംസ്ഥാനത്തിന്റെ സമ്പദ്ഘടനയിൽ കേരള ബാങ്കിന്റെ പ്രസക്തി (ലേഖനം), അതിജീവനം (കവിത)  എന്നിങ്ങനെയാണ്‌ വിഷയം.ലേഖനം നാല് പേജിൽ കവിയരുത്‌. സൃഷ്ടികൾ 25ന്‌ വൈകീട്ട് 5ന്‌  മുമ്പ്  ലഭിക്കണം.സെക്രട്ടറി, കെബി ഇഎഫ് ജില്ലാ കമ്മറ്റി, കേരള ബാങ്ക് സിപിസി, നായക്സ് റോഡ്, കാസർകോട്‌ പിഒ. എന്ന വിലാസത്തിൽ അയക്കണം. സമ്മേളനം  28 ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്യും.   Read on deshabhimani.com

Related News