ഭെൽ ഇഎംഎൽ സത്യഗ്രഹം 8–-ാം ദിവസത്തിലേക്ക്‌

ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കാസർകോട്‌ നടക്കുന്ന സത്യഗ്രഹം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്യുന്നു


കാസർകോട് ഭെൽ ഇഎംഎൽ കമ്പനിയെയും ജീവനക്കാരെയും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്ത സമര സമിതി നേതൃത്വത്തിൽ പുതിയ ബസ്‌സ്‌റ്റാൻഡ്‌ പരിസരത്തെ ഒപ്പുമര ചോട്ടിൽ നടക്കുന്ന സത്യാഗ്രഹം ഏഴാം ദിവസം  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്‌ പി ബേബി ഉദ്‌ഘാടനംചെയ്‌തു. എം എ മക്കാർ അധ്യക്ഷനായി.  വി പവിത്രൻ സ്വാഗതം പറഞ്ഞു.   ടി കെ രാജൻ,  എം കുഞ്ഞമ്പു നമ്പ്യാർ, വി സി മാധവൻ, രമാ പത്മനാഭൻ, കെ എ മുഹമ്മദ് ഹനീഫ, കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News