ഭാരത്‌ ബന്ദ്‌: 24നും 25നും കർഷക പഞ്ചായത്ത്‌



കാഞ്ഞങ്ങാട്‌    കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട്‌  27ന്‌ നടത്തുന്ന ഭാരത്‌ ബന്ദ്‌ വിജയിപ്പിക്കാൻ സംയുക്ത കർഷകസമിതി ജില്ലാ യോഗം തിരുമാനിച്ചു.   ബന്ദിന്റെ പ്രചരണത്തിന്‌ 24നും 25നും  വില്ലേജ്‌, പഞ്ചായത്ത്‌ കേന്ദ്രങ്ങളിൽ വൈകിട്ട്‌ നാലിന്‌ കർഷക പഞ്ചായത്തുകൾ നടക്കും. 26ന്‌ വൈകിട്ട്‌ യൂണിറ്റ്‌, വില്ലേജ്‌ കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും ഉണ്ടാകും.  27ന്‌ രാവിലെ ബന്ദിനെ പിന്തുണക്കുന്ന കർഷതൊഴിലാളികൾ, തൊഴിലാളികൾ എന്നിവർക്കൊപ്പം അണിനിരന്ന്‌ വില്ലേജ്‌ കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിക്കും.  കാഞ്ഞങ്ങാട്‌ നടന്നയോഗത്തിൽ എം അസിനാർ അധ്യക്ഷനായി. പി ജനാർദനൻ  പരിപാടികൾ വിശദീകരിച്ചു.  കെ കുഞ്ഞിരാമൻ, കെ കണ്ണൻ, പി പി രാജു, കെ പി സഹദേവൻ, പി മൈക്കിൾ എന്നിവർ സംസാരിച്ചു.   Read on deshabhimani.com

Related News