കാഞ്ഞങ്ങാട്
കർഷക വിരുദ്ധനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് 27ന് നടത്തുന്ന ഭാരത് ബന്ദ് വിജയിപ്പിക്കാൻ സംയുക്ത കർഷകസമിതി ജില്ലാ യോഗം തിരുമാനിച്ചു.
ബന്ദിന്റെ പ്രചരണത്തിന് 24നും 25നും വില്ലേജ്, പഞ്ചായത്ത് കേന്ദ്രങ്ങളിൽ വൈകിട്ട് നാലിന് കർഷക പഞ്ചായത്തുകൾ നടക്കും. 26ന് വൈകിട്ട് യൂണിറ്റ്, വില്ലേജ് കേന്ദ്രങ്ങളിൽ പന്തം കൊളുത്തി പ്രകടനവും ഉണ്ടാകും. 27ന് രാവിലെ ബന്ദിനെ പിന്തുണക്കുന്ന കർഷതൊഴിലാളികൾ, തൊഴിലാളികൾ എന്നിവർക്കൊപ്പം അണിനിരന്ന് വില്ലേജ് കേന്ദ്രങ്ങളിൽ പൊതുയോഗവും സംഘടിപ്പിക്കും.
കാഞ്ഞങ്ങാട് നടന്നയോഗത്തിൽ എം അസിനാർ അധ്യക്ഷനായി. പി ജനാർദനൻ പരിപാടികൾ വിശദീകരിച്ചു. കെ കുഞ്ഞിരാമൻ, കെ കണ്ണൻ, പി പി രാജു, കെ പി സഹദേവൻ, പി മൈക്കിൾ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..