മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ഏകാധ്യാപക വിദ്യാലയ അധ്യാപകരുടെ സംഭാവന



കാസർകോട് ഏകാ ധ്യാപക വിദ്യാലയങ്ങളിലെ അധ്യാപകരുടെ സംഘടനയായ അൾട്ടർനേറ്റീവ് സ്കൂൾ ടീച്ചേഴ്സ് യൂണിയൻ (സിഐടിയു) സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സമാഹരിച്ച 5,13,500 രൂപ നൽകി. സിപിഐ എം കേന്ദ്ര കമ്മിറ്റിയംഗം പി കരുണാകരൻ, കലക്ടർ ഡോ.സജിത്ത് ബാബുവിന്‌ കൈമാറി. സിഐടിയു ജില്ലാ സെക്രട്ടറി പി മണി മോഹൻ, എഎസ്ടിയു സംസ്ഥാന സെക്രട്ടറി അനിൽകുമാർ കരിപ്പോടി എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News