45– -60: വാക്‌സിൻ നൂറ്‌ ശതമാനം



  കാസർകോട്‌ ജില്ലയിൽ നാൽപത്തിയഞ്ചിനും അറുപതിനുമിടയിൽ പ്രായമുള്ള നൂറ് ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 12 വരെയുള്ള കണക്കിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 94 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള 61 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു. 18 നും -45 നും ഇടയിലുള്ളവരിലാണ്‌ ഇപ്പോൾ കൂടുതൽ രോഗം  കൂടുതൽ വരുന്നത്‌.  മുഴുവൻ കോവിഡ് രോഗികളുടെ 50 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. പ്രവർത്തന മേഖല തിരിച്ചുള്ള കണക്കുകളിൽ കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലാണ്. 29 ശതമാനം വിദ്യാർഥികൾക്കും 18 ശതമാനം കോളേജ് വിദ്യാർഥികൾക്കും  കോവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം വീട്ടമ്മമാർക്കിടയിലും രോഗബാധ കൂടുതലുണ്ട്‌.  മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയ്ക്ക് കൂടുതൽ മുന്നേറാനാകുമെന്ന്‌ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു.   280 പേര്‍ക്ക് കോവിഡ്  കാസർകോട്  ജില്ലയിൽ 280 പേർ കൂടി കോവിഡ്- പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 320 പേർക്ക്  നെഗറ്റീവായി. നിലവിൽ 3838 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 503 വീടുകളില 14837  പേരും സ്ഥാപനങ്ങളിൽ  896 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 15733 പേരാണ്. പുതിയതായി 1060 പേരെ കൂടി നിരീക്ഷണത്തിലാക്കി.   Read on deshabhimani.com

Related News