24 April Wednesday
18നും 45നും ഇടയിൽ 61 ശതമാനം പേർ വാക്‌സിൻ വച്ചു

45– -60: വാക്‌സിൻ നൂറ്‌ ശതമാനം

വെബ് ഡെസ്‌ക്‌Updated: Friday Sep 17, 2021

 

കാസർകോട്‌
ജില്ലയിൽ നാൽപത്തിയഞ്ചിനും അറുപതിനുമിടയിൽ പ്രായമുള്ള നൂറ് ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു. കഴിഞ്ഞ 12 വരെയുള്ള കണക്കിൽ 60 വയസ്സിന് മുകളിൽ പ്രായമുള്ള 94 ശതമാനം ആളുകളും വാക്സിൻ സ്വീകരിച്ചു. 18നും 45നും ഇടയിൽ പ്രായമുള്ള 61 ശതമാനം പേരും വാക്സിൻ സ്വീകരിച്ചു.
18 നും -45 നും ഇടയിലുള്ളവരിലാണ്‌ ഇപ്പോൾ കൂടുതൽ രോഗം  കൂടുതൽ വരുന്നത്‌.  മുഴുവൻ കോവിഡ് രോഗികളുടെ 50 ശതമാനവും ഈ പ്രായപരിധിയിലുള്ളവരാണ്. പ്രവർത്തന മേഖല തിരിച്ചുള്ള കണക്കുകളിൽ കൂടുതൽ രോഗം സ്ഥിരീകരിക്കുന്നത് സ്‌കൂൾ കോളേജ് വിദ്യാർഥികൾക്കിടയിലാണ്. 29 ശതമാനം വിദ്യാർഥികൾക്കും 18 ശതമാനം കോളേജ് വിദ്യാർഥികൾക്കും  കോവിഡ് സ്ഥിരീകരിച്ചു. അതോടൊപ്പം വീട്ടമ്മമാർക്കിടയിലും രോഗബാധ കൂടുതലുണ്ട്‌. 
മുഴുവൻ ആളുകളും വാക്‌സിൻ സ്വീകരിക്കുന്നതിലൂടെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ജില്ലയ്ക്ക് കൂടുതൽ മുന്നേറാനാകുമെന്ന്‌ കലക്ടർ ഭണ്ഡാരി സ്വാഗത് രൺവീർചന്ദ് പറഞ്ഞു.
 
280 പേര്‍ക്ക് കോവിഡ് 
കാസർകോട് 
ജില്ലയിൽ 280 പേർ കൂടി കോവിഡ്- പോസിറ്റീവായി. ചികിത്സയിലുണ്ടായിരുന്ന 320 പേർക്ക്  നെഗറ്റീവായി. നിലവിൽ 3838 പേരാണ് ചികിത്സയിലുള്ളത്. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം- 503
വീടുകളില 14837  പേരും സ്ഥാപനങ്ങളിൽ  896 പേരുമുൾപ്പെടെ ജില്ലയിൽ ആകെനിരീക്ഷണത്തിലുള്ളത് 15733 പേരാണ്. പുതിയതായി 1060 പേരെ കൂടി നിരീക്ഷണത്തിലാക്കി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top