പ്രഭാകരൻ ഓട്ടത്തിലാണ്‌

പ്രഭാകരൻ മെഡലുകളും 
സർട്ടിഫിക്കറ്റുകളുമായി


 കാഞ്ഞങ്ങാട്‌  പ്രായം  60 തികഞ്ഞിട്ടും പ്രഭാകരൻ ഓട്ടം തുടരുകയാണ്. ആനന്ദാശ്രമം പുലയനടുക്കത്തെ കെ വി പ്രഭാകരൻ തൃക്കരിപ്പൂരിൽ നടന്ന മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ മാരത്തണിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. കാസർകോട്‌ ഗവ. കോളേജിൽ പഠിക്കുമ്പോൾ അത്‌ലറ്റിക്ക്‌ ചാമ്പ്യനും  സർവകലാശാല കബഡി ടീം അംഗവുമായിരുന്നു. 400,800,1500, 5000 എന്നിവയാണ്  പ്രധാന ഇനങ്ങൾ. കാട്ടുകുളങ്ങര പ്രഭാത് ആർട്‌സ്‌ ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ ഗോൾ കീപ്പറായിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന്‌ വിരമിച്ച ശേഷം കായിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു.    Read on deshabhimani.com

Related News