24 April Wednesday

പ്രഭാകരൻ ഓട്ടത്തിലാണ്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 17, 2023

പ്രഭാകരൻ മെഡലുകളും 
സർട്ടിഫിക്കറ്റുകളുമായി

 കാഞ്ഞങ്ങാട്‌ 

പ്രായം  60 തികഞ്ഞിട്ടും പ്രഭാകരൻ ഓട്ടം തുടരുകയാണ്. ആനന്ദാശ്രമം പുലയനടുക്കത്തെ കെ വി പ്രഭാകരൻ തൃക്കരിപ്പൂരിൽ നടന്ന മാസ്‌റ്റേഴ്‌സ്‌ മീറ്റിൽ മാരത്തണിൽ രണ്ട് സ്വർണവും ഒരു വെങ്കലവും നേടി. കാസർകോട്‌ ഗവ. കോളേജിൽ പഠിക്കുമ്പോൾ അത്‌ലറ്റിക്ക്‌ ചാമ്പ്യനും 
സർവകലാശാല കബഡി ടീം അംഗവുമായിരുന്നു. 400,800,1500, 5000 എന്നിവയാണ്  പ്രധാന ഇനങ്ങൾ. കാട്ടുകുളങ്ങര പ്രഭാത് ആർട്‌സ്‌ ആൻഡ്‌ സ്പോർട്സ് ക്ലബ്ബിന്റെ ഗോൾ കീപ്പറായിരുന്നു. ആരോഗ്യ വകുപ്പിൽ നിന്ന്‌ വിരമിച്ച ശേഷം കായിക മേഖലയിൽ നിറഞ്ഞുനിൽക്കുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top