അകലാതെ ഒഴിയില്ല



കാസർകോട്‌ ജില്ലയിൽ 172 പേർക്ക് കൂടി കോവിഡ്  സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെയാണ്  എല്ലാവർക്കും രോഗം. 260 പേർ രോഗമുക്തി നേടി. ഉദുമ- (19), ചെറുവത്തൂർ- (17), ചെമ്മനാട്- (16), അജാനൂർ- (15), ചെങ്കള- (12), കാസർകോട്- (9), തൃക്കരിപ്പൂർ- (8), കാഞ്ഞങ്ങാട്-, ബേഡഡുക്ക-  (7), മുളിയാർ-, പള്ളിക്കര, പിലിക്കോട്-  (6), ബദിയഡുക്ക, മധൂർ- (5), പടന്ന- (4), എൻമകജെ, മൊഗ്രാൽപുത്തൂർ, മംഗൽപാടി, കുമ്പള-  (3), നീലേശ്വരം-, മഞ്ചേശ്വരം, വലിയപറമ്പ-, കോടോം ബേളൂർ, കുറ്റിക്കോൽ, പുത്തിഗെ, മീഞ്ച- (2), പൈവളിഗെ, പുല്ലൂർ പെരിയ-, കള്ളാർ (1) എന്നിവിടങ്ങളിലാണ്‌ രോഗികൾ. -     വീടുകളിൽ 3946 പേരും സ്ഥാപനങ്ങളിൽ 1186 പേരുമുൾപ്പെടെ ജില്ലയിൽ നിരീക്ഷണത്തിലുള്ളത് 5132 പേരാണ്. 291 പേരെ കൂടി നിരീക്ഷണത്തിലാക്കി. 1288  സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചു. 267  ഫലം ലഭിക്കാനുണ്ട്. 447  പേർ നിരീക്ഷണ കാലയളവ് പൂർത്തിയാക്കി.  Read on deshabhimani.com

Related News