എ പ്ലസിലും ഇരട്ടകൾ



മുള്ളേരിയ  ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ ഇരട്ടകുട്ടികൾക്ക്‌  മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഗാഡിഗുഡ്ഡയിലെ ദിനേശ്–--നിഷ ദമ്പതികളുടെ മക്കളായ നീതു 98 ഉം നിത്യ  95 ശതമാനവും  മാർക്കാണ്‌ സയൻസ് വിഭാഗത്തിൽ നേടിയത്‌.  എസ്എസ്എൽസിയിലെ വിജയം ആവർത്തിച്ച കുട്ടികൾ ബാലസംഘം,-‌ ഡിവൈഎഫ്ഐ ഗാഡിഗുഡ്ഡ യൂണിറ്റ് ഭാരവാഹികളാണ്. അച്ഛൻ ദിനേശ് കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള കുടിയേറ്റകർഷകനാണ്. സിപിഐ എം ഗാഡിഗുഡ്ഡ ലോക്കൽകമ്മിറ്റിയംഗവും ആശാവർക്കറുമാണ് അമ്മ നിഷ.  ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിജിത്താണ് സഹോദരൻ. Read on deshabhimani.com

Related News