29 March Friday

എ പ്ലസിലും ഇരട്ടകൾ

വെബ് ഡെസ്‌ക്‌Updated: Thursday Jul 16, 2020
മുള്ളേരിയ 
ജിവിഎച്ച്എസ്എസ് മുള്ളേരിയയിലെ ഇരട്ടകുട്ടികൾക്ക്‌  മുഴുവൻ വിഷയങ്ങളിലും എ പ്ലസ്. ഗാഡിഗുഡ്ഡയിലെ ദിനേശ്–--നിഷ ദമ്പതികളുടെ മക്കളായ നീതു 98 ഉം നിത്യ  95 ശതമാനവും  മാർക്കാണ്‌ സയൻസ് വിഭാഗത്തിൽ നേടിയത്‌. 
എസ്എസ്എൽസിയിലെ വിജയം ആവർത്തിച്ച കുട്ടികൾ ബാലസംഘം,-‌ ഡിവൈഎഫ്ഐ ഗാഡിഗുഡ്ഡ യൂണിറ്റ് ഭാരവാഹികളാണ്. അച്ഛൻ ദിനേശ് കോഴിക്കോട് പേരാമ്പ്രയിൽ നിന്നുള്ള കുടിയേറ്റകർഷകനാണ്. സിപിഐ എം ഗാഡിഗുഡ്ഡ ലോക്കൽകമ്മിറ്റിയംഗവും ആശാവർക്കറുമാണ് അമ്മ നിഷ.  ഏഴാം ക്ലാസിൽ പഠിക്കുന്ന അഭിജിത്താണ് സഹോദരൻ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top