വെള്ളിക്കോത്ത്‌ 
ഇൻഡോർ കോർട്ട്‌ തുറന്നു

വെള്ളിക്കോത്ത്‌ മഹാകവി പി സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച 
ഇൻഡോർ കോർട്ട്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു


 കാഞ്ഞങ്ങാട്‌  വെള്ളിക്കോത്ത്‌ മഹാകവി പി സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച ഇൻഡോർ കോർട്ട്‌ വിദ്യാർഥികൾക്ക്‌ സമർപ്പിച്ചു.   ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ മണികണ്‌ഠൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉപഹാരം നൽകി.  പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ, സ്ഥിരംസമിതി അധ്യക്ഷൻ കെ കൃഷ്‌ണൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എ ദാമോദരൻ, പി ബാലകൃഷ്‌ണൻ, എം പൊക്ലൻ, കെ ജയൻ,എം തുളസി,  എം ജയശ്രീ, ടി പി അബ്ദുൾ ഹമീദ്‌, ലളിതാജ്‌ഞലി,  വി സുരേശൻ എന്നിവർ സംസാരിച്ചു. എം മനോജ്‌ കുമാർ സ്വാഗതം പറഞ്ഞു.  പുതിയ ഇൻഡോർ കോർട്ടിൽ വനിതാബോളിബോൾ മത്സരവും നടന്നു. വൈകിട്ട്‌  കലാപരിപാടികളും അരങ്ങേറി.    Read on deshabhimani.com

Related News