29 March Friday

വെള്ളിക്കോത്ത്‌ 
ഇൻഡോർ കോർട്ട്‌ തുറന്നു

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

വെള്ളിക്കോത്ത്‌ മഹാകവി പി സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച 
ഇൻഡോർ കോർട്ട്‌ ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്യുന്നു

 കാഞ്ഞങ്ങാട്‌ 

വെള്ളിക്കോത്ത്‌ മഹാകവി പി സ്‌മാരക വൊക്കേഷണൽ ഹയർസെക്കൻഡറിയിൽ ജില്ലാ പഞ്ചായത്ത്‌ നിർമിച്ച ഇൻഡോർ കോർട്ട്‌ വിദ്യാർഥികൾക്ക്‌ സമർപ്പിച്ചു. 
 ഇ ചന്ദ്രശേഖരൻ എംഎൽഎ ഉദ്‌ഘാടനം ചെയ്‌തു. കാഞ്ഞങ്ങാട്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌  കെ മണികണ്‌ഠൻ അധ്യക്ഷനായി. ജില്ലാപഞ്ചായത്ത്‌ പ്രസിഡന്റ്‌ പി ബേബി ഉപഹാരം നൽകി. 
പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി ശോഭ, സ്ഥിരംസമിതി അധ്യക്ഷൻ കെ കൃഷ്‌ണൻ, ബ്ലോക്ക്‌ പഞ്ചായത്തംഗം എ ദാമോദരൻ, പി ബാലകൃഷ്‌ണൻ, എം പൊക്ലൻ, കെ ജയൻ,എം തുളസി,  എം ജയശ്രീ, ടി പി അബ്ദുൾ ഹമീദ്‌, ലളിതാജ്‌ഞലി,  വി സുരേശൻ എന്നിവർ സംസാരിച്ചു. എം മനോജ്‌ കുമാർ സ്വാഗതം പറഞ്ഞു. 
പുതിയ ഇൻഡോർ കോർട്ടിൽ വനിതാബോളിബോൾ മത്സരവും നടന്നു. വൈകിട്ട്‌  കലാപരിപാടികളും അരങ്ങേറി. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top