ഗ്യാസ് സിലിണ്ടർ ചോർന്നു; ദുരന്തം ഒഴിവായി

ഗ്യാസ് ചോർച്ച ഉണ്ടായ സിലിണ്ടർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ വെള്ളമൊഴിച്ച് പരിശോധിക്കുന്നു.


 തൃക്കരിപ്പൂർ വീട്ടുകാരുടെ ഇടപെടലിൽ ഗ്യാസ് സിലിണ്ട റിൽ ചോർച്ച കണ്ടത്തി. വൻ ദുരന്തം ഒഴിവായി. വൾവക്കാട് അബ്ദുൾ സലാമിന്റെ വാടക വീട്ടിൽ ചെറുവത്തൂർ ഭാരത് ഏജൻസിയിൽ നിന്നും വിതരണം ചെയ്ത സിലിണ്ടറിലാണ് ചോർച്ച കണ്ടത്. ശനി വിതരണം ചെയ്തതാണിത്‌.  ഏജൻസി ഓഫീസിൽ അറിയിച്ചപ്പോൾ വാഷർ മാറ്റിയാൽ മതിയെന്ന് പറഞ്ഞു. മണം കൂടിവന്നതോടെ പുറത്ത് എത്തിച്ച് പരിശോധിച്ചു.  അടിഭാഗത്ത് ചോർച്ചയുണ്ടായ ഭാഗം എം സീലിട്ട്‌  അടച്ചതായി കണ്ടു. തൃക്കരിപ്പൂർ അഗ്നിരക്ഷാ യൂണിറ്റിൽ നിന്നും സ്‌റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സേനയെത്തി മുൻകരുതലൊരുക്കി.  Read on deshabhimani.com

Related News