29 March Friday

ഗ്യാസ് സിലിണ്ടർ ചോർന്നു; ദുരന്തം ഒഴിവായി

വെബ് ഡെസ്‌ക്‌Updated: Monday May 16, 2022

ഗ്യാസ് ചോർച്ച ഉണ്ടായ സിലിണ്ടർ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ വെള്ളമൊഴിച്ച് പരിശോധിക്കുന്നു.

 തൃക്കരിപ്പൂർ

വീട്ടുകാരുടെ ഇടപെടലിൽ ഗ്യാസ് സിലിണ്ട റിൽ ചോർച്ച കണ്ടത്തി. വൻ ദുരന്തം ഒഴിവായി. വൾവക്കാട് അബ്ദുൾ സലാമിന്റെ വാടക വീട്ടിൽ ചെറുവത്തൂർ ഭാരത് ഏജൻസിയിൽ നിന്നും വിതരണം ചെയ്ത സിലിണ്ടറിലാണ് ചോർച്ച കണ്ടത്. ശനി വിതരണം ചെയ്തതാണിത്‌.
 ഏജൻസി ഓഫീസിൽ അറിയിച്ചപ്പോൾ വാഷർ മാറ്റിയാൽ മതിയെന്ന് പറഞ്ഞു. മണം കൂടിവന്നതോടെ പുറത്ത് എത്തിച്ച് പരിശോധിച്ചു. 
അടിഭാഗത്ത് ചോർച്ചയുണ്ടായ ഭാഗം എം സീലിട്ട്‌  അടച്ചതായി കണ്ടു. തൃക്കരിപ്പൂർ അഗ്നിരക്ഷാ യൂണിറ്റിൽ നിന്നും സ്‌റ്റേഷൻ ഓഫീസറുടെ നേതൃത്വത്തിൽ സേനയെത്തി മുൻകരുതലൊരുക്കി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top