തരിശുനിലങ്ങളിലെ സഹകരണ ഗാഥ

ചിത്താരി സർവീസ് സഹകരണ ബാങ്ക് രാവണീശ്വരത്ത് തരിശുഭൂമിയിൽ ആരംഭിച്ച മധുരക്കിഴങ്ങ് കൃഷി


കാഞ്ഞങ്ങാട്‌  ഐതിഹാസികമായ നെല്ലെടുപ്പ് സമരത്തിന്റെ ജ്വലിക്കുന്ന ഓർമകളുള്ള മണ്ണാണ് രാവണീശ്വരം. ചിത്താരി സർവീസ് സഹകരണ ബാങ്കിന്റെ പ്രവർത്തന പരിധി മുക്കാൽ പങ്കും ഈ മേഖലയിലാണ്. 7900 ത്തിലധികം അംഗങ്ങൾ. ചാമുണ്ഡിക്കുന്ന്, മുക്കൂട് എന്നിവിടങ്ങളിൽ  ബ്രാഞ്ചുമുണ്ട്‌.  29 കോടിയുടെ നിക്ഷേപവും 32 കോടിയുടെ വായ്‌പാ നീക്കിയിരിപ്പുമുള്ള സഹകരണ ബാങ്കാണ്‌. കൺസ്യൂമർ സ്റ്റാേർ, റേഷൻ കടകൾ, വളം ഡിപ്പോ, ജനസേവന കേന്ദ്രം എന്നിങ്ങനെ നാടിന്റെ ഏതാവശ്യത്തിനും ഈ സ്ഥാപനം ഒപ്പമുണ്ട്‌.  സുഭിക്ഷകേരളം പദ്ധതിയിൽ ജനപങ്കാളിത്തത്തോടെ ഏക്കർ കണക്കിന് ഭൂമിയിൽ കൃഷിതുടങ്ങിയ ബാങ്ക്‌ വൈവിധ്യമാർന്ന പദ്ധതികളിലൂടെ യാത്ര തുടരുകയാണ്. Read on deshabhimani.com

Related News