ഇന്ത്യൻ കോഫി ഹൗസ്‌ 
പുതിയകോട്ടയിൽ തുറന്നു



കാഞ്ഞങ്ങാട്‌  ഇന്ത്യൻ കോഫി വർക്കേഴ്‌സ്‌ സഹകരണ സൊസെറ്റിയുടെ  31ാമത്‌ കോഫീ ഹൗസ്‌ ഹൊസ്‌ദുർഗ്‌ പുതിയകോട്ടയിൽ  പ്രവർത്തനമാരംഭിച്ചു.  നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ്‌ പി വി ബാലകൃഷ്‌ണൻ അധ്യക്ഷനായി.  എകെജിയുടെ ഫോട്ടോ മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ അനാചാദനം ചെയ്‌തു. ആദ്യ വിൽപന നഗരസഭാ വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, പാട്ടില്ലത്ത്‌  അബൂബക്കറിന്‌ നൽകി ഉദ്‌ഘാടനം ചെയ്‌തു.  കൗൺസിലർ  എം ബൽരാജ്‌, സിപിഐഎം എരിയാസെക്രട്ടറി കെ രാജ്‌മോഹൻ, കെ കെ വത്സലൻ, എം കുഞ്ഞമ്പാടി, എ ശബരീശൻ,  കെ വി വിശ്വനാഥൻ  എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി  വി  കെ ശശീധരൻ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌  കെ കെ ഷെറീഷ്‌ കുമാർ നന്ദിയും പറഞ്ഞു.  Read on deshabhimani.com

Related News