27 April Saturday

ഇന്ത്യൻ കോഫി ഹൗസ്‌ 
പുതിയകോട്ടയിൽ തുറന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jan 15, 2022
കാഞ്ഞങ്ങാട്‌ 
ഇന്ത്യൻ കോഫി വർക്കേഴ്‌സ്‌ സഹകരണ സൊസെറ്റിയുടെ  31ാമത്‌ കോഫീ ഹൗസ്‌ ഹൊസ്‌ദുർഗ്‌ പുതിയകോട്ടയിൽ  പ്രവർത്തനമാരംഭിച്ചു.  നഗരസഭാ ചെയർപേഴ്‌സൺ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു. സംഘം പ്രസിഡന്റ്‌ പി വി ബാലകൃഷ്‌ണൻ അധ്യക്ഷനായി.  എകെജിയുടെ ഫോട്ടോ മുൻ നഗരസഭാ ചെയർമാൻ വി വി രമേശൻ അനാചാദനം ചെയ്‌തു. ആദ്യ വിൽപന നഗരസഭാ വൈസ്‌ ചെയർമാൻ ബിൽടെക്‌ അബ്ദുള്ള, പാട്ടില്ലത്ത്‌  അബൂബക്കറിന്‌ നൽകി ഉദ്‌ഘാടനം ചെയ്‌തു.  കൗൺസിലർ  എം ബൽരാജ്‌, സിപിഐഎം എരിയാസെക്രട്ടറി കെ രാജ്‌മോഹൻ, കെ കെ വത്സലൻ, എം കുഞ്ഞമ്പാടി, എ ശബരീശൻ,  കെ വി വിശ്വനാഥൻ  എന്നിവർ സംസാരിച്ചു. സംഘം സെക്രട്ടറി  വി  കെ ശശീധരൻ സ്വാഗതവും വൈസ്‌ പ്രസിഡന്റ്‌  കെ കെ ഷെറീഷ്‌ കുമാർ നന്ദിയും പറഞ്ഞു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top