70 ഗ്രാം എംഡിഎംഎ പിടികൂടി



 കാസർകോട്‌ ബംഗളൂരുവിൽ നിന്ന്‌ കാസർകോട്ടേക്ക്‌ ബൈക്കിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎ പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന്‌  വേട്ടയാണിത്‌. ഉളിയത്തടുക്ക റഹ്‌മത്ത്‌നഗറിലെ കെ അഹമ്മദ്‌ നിയാസ്‌ (38), പത്തനംതിട്ട കോന്നി മുളന്തറയിലെ ഇജാസ്‌ അസീസ്‌ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. വെള്ളി രാത്രി പട്‌ള കുതിരപ്പാടിയിൽ വെച്ചാണ്‌ ഇവർ പിടിയിലായത്‌. ഡിവൈഎസ്‌പിമാരായ വി വി മനോജ്‌, സി എ അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പിടികൂടിയത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. വിദ്യാനഗർ ഇൻസ്‌പക്ടർ ഇ അനൂപ്‌കുമാർ, എസ്‌ഐ  കെ പ്രശാന്ത്‌, പൊലീസുകാരായ ഗണേഷ്‌കുമാർ,  റോജൻ, നാരായണ, പി ശിവകുമാർ, എൻ  രാജേഷ്‌, ഓസ്‌റ്റിൻ തമ്പി, ജെ സജീഷ്, ഹരീഷ് എന്നിവർ പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു.    Read on deshabhimani.com

Related News