29 March Friday

70 ഗ്രാം എംഡിഎംഎ പിടികൂടി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

 കാസർകോട്‌

ബംഗളൂരുവിൽ നിന്ന്‌ കാസർകോട്ടേക്ക്‌ ബൈക്കിൽ കടത്തുകയായിരുന്ന 70 ഗ്രാം എംഡിഎംഎ പിടികൂടി. സമീപകാലത്തെ ഏറ്റവും വലിയ മയക്കുമരുന്ന്‌  വേട്ടയാണിത്‌. ഉളിയത്തടുക്ക റഹ്‌മത്ത്‌നഗറിലെ കെ അഹമ്മദ്‌ നിയാസ്‌ (38), പത്തനംതിട്ട കോന്നി മുളന്തറയിലെ ഇജാസ്‌ അസീസ്‌ (25) എന്നിവരാണ്‌ അറസ്‌റ്റിലായത്‌. വെള്ളി രാത്രി പട്‌ള കുതിരപ്പാടിയിൽ വെച്ചാണ്‌ ഇവർ പിടിയിലായത്‌. ഡിവൈഎസ്‌പിമാരായ വി വി മനോജ്‌, സി എ അബ്ദുറഹീം എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ്‌ സംഘമാണ്‌ പിടികൂടിയത്‌. പ്രതികളെ റിമാൻഡ്‌ ചെയ്‌തു. വിദ്യാനഗർ ഇൻസ്‌പക്ടർ ഇ അനൂപ്‌കുമാർ, എസ്‌ഐ  കെ പ്രശാന്ത്‌, പൊലീസുകാരായ ഗണേഷ്‌കുമാർ,  റോജൻ, നാരായണ, പി ശിവകുമാർ, എൻ  രാജേഷ്‌, ഓസ്‌റ്റിൻ തമ്പി, ജെ സജീഷ്, ഹരീഷ് എന്നിവർ പൊലീസ്‌ സംഘത്തിലുണ്ടായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top