കൈയടിക്കാം ഈ സത്യസന്ധതക്ക്‌



 വെള്ളരിക്കുണ്ട് ബസിൽ നിന്നും കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥനെ കണ്ടെത്തി നൽകി  ജീവനക്കാർ. കാഞ്ഞങ്ങാട് - കാലിച്ചാമരം- കൊന്നക്കാട് റൂട്ടിൽ സർവീസ്‌ നടത്തുന്ന മലബാർ ബസിലെ ഡ്രൈവർ കുന്നുംകൈയിലെ അജീഷും   വെള്ളരിക്കുണ്ടിലെ അനുരാജുമാണ്  ജീവനക്കാർ. കഴിഞ്ഞ ദിവസം പകൽ 12.45 ന് കാഞ്ഞങ്ങാട് നിന്നും കൊന്നക്കാട് സർവീസിനിടയിലാണ്‌ ചായ്യോം സ്വദേശിയുടെ കൈചെയിൻ ബസിൽ നഷ്ടമായത്. ഇതറിയാതെ സ്റ്റോപ്പിൽ ഇറങ്ങി. കൊന്നക്കാട് ട്രിപ്പ് അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്ത ശേഷമുള്ള പതിവ് പരിശോധനയിലാണ് ചെയിൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വിവരം സമൂഹമാധ്യമങ്ങളും പരിചയക്കാരും വഴി പൊതുജനങ്ങളെ അറിയിച്ചു. തിരിച്ച് കാഞ്ഞങ്ങാടേക്ക്‌  പോകുമ്പോൾ ബസ് ജീവനക്കാർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നൽകുകയായിരുന്നു.    Read on deshabhimani.com

Related News