26 April Friday

കൈയടിക്കാം ഈ സത്യസന്ധതക്ക്‌

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

 വെള്ളരിക്കുണ്ട്

ബസിൽ നിന്നും കളഞ്ഞു കിട്ടിയ കൈ ചെയിൻ ഉടമസ്ഥനെ കണ്ടെത്തി നൽകി  ജീവനക്കാർ. കാഞ്ഞങ്ങാട് - കാലിച്ചാമരം- കൊന്നക്കാട് റൂട്ടിൽ സർവീസ്‌ നടത്തുന്ന മലബാർ ബസിലെ ഡ്രൈവർ കുന്നുംകൈയിലെ അജീഷും   വെള്ളരിക്കുണ്ടിലെ അനുരാജുമാണ്  ജീവനക്കാർ. കഴിഞ്ഞ ദിവസം പകൽ 12.45 ന് കാഞ്ഞങ്ങാട് നിന്നും കൊന്നക്കാട് സർവീസിനിടയിലാണ്‌ ചായ്യോം സ്വദേശിയുടെ കൈചെയിൻ ബസിൽ നഷ്ടമായത്. ഇതറിയാതെ സ്റ്റോപ്പിൽ ഇറങ്ങി. കൊന്നക്കാട് ട്രിപ്പ് അവസാനിപ്പിച്ച് ബസ് പാർക്ക് ചെയ്ത ശേഷമുള്ള പതിവ് പരിശോധനയിലാണ് ചെയിൻ ജീവനക്കാരുടെ ശ്രദ്ധയിൽപ്പെടുന്നത്. വിവരം സമൂഹമാധ്യമങ്ങളും പരിചയക്കാരും വഴി പൊതുജനങ്ങളെ അറിയിച്ചു. തിരിച്ച് കാഞ്ഞങ്ങാടേക്ക്‌  പോകുമ്പോൾ ബസ് ജീവനക്കാർ ഉടമസ്ഥനെ കണ്ടെത്തി തിരിച്ച് നൽകുകയായിരുന്നു. 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top