കാഞ്ഞങ്ങാട്ട് നാളെ കാൽലക്ഷം യുവജനങ്ങളുടെ റാലി
കാഞ്ഞങ്ങാട് എന്റെ ഇന്ത്യ, എവിടെ ജോലി എവിടെ ജനാധിപത്യം, മത നിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന് കാഞ്ഞങ്ങാട് നഗരം ഒരുങ്ങി. പകൽ മൂന്നിന് നോർത്ത് കോട്ടച്ചേരിയിൽ നിന്ന് യുവജന പ്രകടനം ആരംഭിക്കും. കാൽ ലക്ഷത്തോളം യുവജനങ്ങൾ പങ്കെടുക്കും. 12 ബ്ലോക്ക് കമ്മിറ്റികളുടെ ബാനറിന് കീഴിലാണ് പ്രവർത്തകർ അണിനിരക്കുക. വൈകീട്ട് നാലിന് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോഗം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും. ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറിയറ്റ് അംഗം ജെയ്ക് സി തോമസ് മുഖ്യ പ്രഭാഷണം നടത്തും. വാഹനങ്ങൾ പാർക്ക് ചെയ്യേണ്ടത് തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം എളേരി: കൊവ്വൽ പള്ളി മുതൽ കാഞ്ഞങ്ങാട് സൗത്ത് ജംങ്ഷൻ വരെ കാഞ്ഞങ്ങാട്: കോടതി റോഡ് പൂങ്കാവനം ക്ഷേത്രം പരിസരം. പനത്തടി, ബേഡകം, കാറഡുക്ക: ആറങ്ങാടി മുതൽ കൂളിയങ്കാൽ ദേശീയ പാതയോരം. ഉദുമ, കാസർകോട്, കുമ്പള, മഞ്ചേശ്വരം: കോട്ടച്ചേരി മുതൽ മൻസൂർ ആശുപത്രി വരെ. ബ്ലോക്കുകൾ അണിനിരക്കേണ്ടത് കാഞ്ഞങ്ങാട് : കോട്ടച്ചേരി പെട്രോൾ പമ്പിന് മുന്നിൽ നീലേശ്വരം : അശോക് മഹലിന് മുന്നിൽ ചെറുവത്തൂർ : ഗണേശ് കോർണർ തൃക്കരിപ്പൂർ : റെയിൽവേ മേൽപ്പാലത്തിന് എതിർവശത്ത് ഉദുമ : എലൈറ്റ് ഹോട്ടൽ പരിസരത്ത് പനത്തടി : നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന് മുന്നിൽ ബേഡകം : ഇ പ്ലാനറ്റിന് മുന്നിൽ എളേരി : ഈസി ബൈക്ക് മുന്നിൽ കാസർകോട് : ബേബി സെന്ററിന് മുന്നിൽ കാറഡുക്ക : ഗുൾസാർ ടവറിന് സമീപം കുമ്പള : പത്മ ക്ലിനിക്കിന് മുന്നിൽ മഞ്ചേശ്വരം : മലബാർ ഗോൾഡിന് എതിർവശം. Read on deshabhimani.com