24 April Wednesday

കാഞ്ഞങ്ങാട്ട്‌ നാളെ കാൽലക്ഷം യുവജനങ്ങളുടെ റാലി

വെബ് ഡെസ്‌ക്‌Updated: Sunday Aug 14, 2022

 കാഞ്ഞങ്ങാട്

എന്റെ ഇന്ത്യ, എവിടെ ജോലി എവിടെ ജനാധിപത്യം, മത നിരപേക്ഷതയുടെ കാവലാളാവുക എന്ന മുദ്രാവാക്യമുയർത്തി ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി സ്വാതന്ത്ര്യ ദിനത്തിൽ സംഘടിപ്പിക്കുന്ന ഫ്രീഡം സ്ട്രീറ്റിന് കാഞ്ഞങ്ങാട്‌  ന​ഗരം ഒരുങ്ങി. പകൽ മൂന്നിന്‌  നോർത്ത് കോട്ടച്ചേരിയിൽ നിന്ന് യുവജന പ്രകടനം ആരംഭിക്കും.
കാൽ ലക്ഷത്തോളം യുവജനങ്ങൾ പങ്കെടുക്കും. 12 ബ്ലോക്ക് കമ്മിറ്റികളുടെ ബാനറിന് കീഴിലാണ് പ്രവർത്തകർ അണിനിരക്കുക. വൈകീട്ട് നാലിന് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാൻഡിൽ നടക്കുന്ന പൊതുയോ​ഗം മന്ത്രി എം വി ഗോവിന്ദൻ ഉദ്ഘാടനം ​ ചെയ്യും. 
ഡിവൈഎഫ്ഐ ദേശീയ സെക്രട്ടറിയറ്റ് അം​ഗം ജെയ്ക് സി തോമസ് മുഖ്യ പ്രഭാഷണം നടത്തും. 
 
വാഹനങ്ങൾ 
പാർക്ക്‌ ചെയ്യേണ്ടത്‌
തൃക്കരിപ്പൂർ, ചെറുവത്തൂർ, നീലേശ്വരം എളേരി:  കൊവ്വൽ പള്ളി മുതൽ കാഞ്ഞങ്ങാട് സൗത്ത് ജംങ്ഷൻ വരെ
 കാഞ്ഞങ്ങാട്: കോടതി റോഡ് പൂങ്കാവനം ക്ഷേത്രം പരിസരം.
പനത്തടി, ബേഡകം, കാറഡുക്ക: ആറങ്ങാടി മുതൽ കൂളിയങ്കാൽ ദേശീയ പാതയോരം.
 ഉദുമ, കാസർകോട്, കുമ്പള, മഞ്ചേശ്വരം: കോട്ടച്ചേരി മുതൽ മൻസൂർ ആശുപത്രി വരെ.
 
ബ്ലോക്കുകൾ അണിനിരക്കേണ്ടത്‌
കാഞ്ഞങ്ങാട്   : കോട്ടച്ചേരി പെട്രോൾ പമ്പിന്‌ മുന്നിൽ
നീലേശ്വരം        : അശോക് മഹലിന് മുന്നിൽ
ചെറുവത്തൂർ    : ഗണേശ് കോർണർ
തൃക്കരിപ്പൂർ        : റെയിൽവേ മേൽപ്പാലത്തിന് എതിർവശത്ത്‌
ഉദുമ                    : എലൈറ്റ് ഹോട്ടൽ പരിസരത്ത്‌
പനത്തടി           : നാഷണൽ റേഡിയോ ഇലക്ട്രോണിക്സിന് മുന്നിൽ
ബേഡകം          : ഇ പ്ലാനറ്റിന് മുന്നിൽ
എളേരി               : ഈസി ബൈക്ക് മുന്നിൽ
കാസർകോട്    : ബേബി സെന്ററിന്‌ മുന്നിൽ
കാറഡുക്ക         : ​ഗുൾസാർ ടവറിന്‌ സമീപം
കുമ്പള                 : പത്മ ക്ലിനിക്കിന് മുന്നിൽ
മഞ്ചേശ്വരം         : മലബാർ ​ ഗോൾഡിന് എതിർവശം.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top