പിലിക്കോട്ട്‌ പച്ചക്കറി കൃഷി തുടങ്ങി



പിലിക്കോട്  ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറക്കരയിൽ നടന്നു. ചന്തേര പടിഞ്ഞാറക്കര കൃഷിക്കൂട്ടം ഒരുക്കിയ കൃഷിയിടത്തിൽ വിത്തിറക്കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പദ്ധതി  ഉദ്ഘാടനം ചെയ്‌തു. ഞങ്ങളും കൃഷിയിലേക്ക് സന്ദേശം വീടുകളിൽ എത്തിക്കാനുള്ള സ്റ്റിക്കർ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി വി ചന്ദ്രമതി വിതരണം ചെയ്‌തു.  കൃഷി ഓഫീസർ പി വി.ജലേശൻ പദ്ധതി വിശദീകരിച്ചു. തരിശുനിലം കൃഷി ചെയ്യുന്നതിനായി വിട്ടുനൽകിയ ബാബുവിനെ വൈസ് പ്രസിഡന്റ് എ കൃഷ്ണൻ ആദരിച്ചു. എം വി കോമൻ നമ്പ്യാർ തൈ നട്ടു.    പിലിക്കോട്  പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്തംഗം എം വി സുജാത പിലിക്കോട്,  പഞ്ചായത്തംഗങ്ങളായ നവീൻകുമാർ, സി വി രാധാകൃഷ്ണൻ, എൻ പ്രസീത കുമാരി, പി പ്രമീള, പി അജിത, വിനയചന്ദ്രൻ, മുരളീധരൻ, വിത്തൻ ബാലൻ,  എ വി രാധാകൃഷ്ണൻ, കെ വി സോന എന്നിവർ സംസാരിച്ചു. വിളംബരജാഥയും നടത്തി.  Read on deshabhimani.com

Related News