27 April Saturday

പിലിക്കോട്ട്‌ പച്ചക്കറി കൃഷി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Saturday May 14, 2022
പിലിക്കോട് 
ഞങ്ങളും കൃഷിയിലേക്ക് ജനകീയ പദ്ധതിയുടെ പിലിക്കോട് പഞ്ചായത്ത് തല ഉദ്ഘാടനം പടിഞ്ഞാറക്കരയിൽ നടന്നു. ചന്തേര പടിഞ്ഞാറക്കര കൃഷിക്കൂട്ടം ഒരുക്കിയ കൃഷിയിടത്തിൽ വിത്തിറക്കി നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ പദ്ധതി  ഉദ്ഘാടനം ചെയ്‌തു.
ഞങ്ങളും കൃഷിയിലേക്ക് സന്ദേശം വീടുകളിൽ എത്തിക്കാനുള്ള സ്റ്റിക്കർ സ്ഥിരം സമിതി ചെയർപേഴ്‌സൺ സി വി ചന്ദ്രമതി വിതരണം ചെയ്‌തു.  കൃഷി ഓഫീസർ പി വി.ജലേശൻ പദ്ധതി വിശദീകരിച്ചു. തരിശുനിലം കൃഷി ചെയ്യുന്നതിനായി വിട്ടുനൽകിയ ബാബുവിനെ വൈസ് പ്രസിഡന്റ് എ കൃഷ്ണൻ ആദരിച്ചു. എം വി കോമൻ നമ്പ്യാർ തൈ നട്ടു.  
 പിലിക്കോട്  പഞ്ചായത്ത് പ്രസിഡന്റ് പി പി പ്രസന്നകുമാരി അധ്യക്ഷയായി.
ബ്ലോക്ക് പഞ്ചായത്തംഗം എം വി സുജാത പിലിക്കോട്,  പഞ്ചായത്തംഗങ്ങളായ നവീൻകുമാർ, സി വി രാധാകൃഷ്ണൻ, എൻ പ്രസീത കുമാരി, പി പ്രമീള, പി അജിത, വിനയചന്ദ്രൻ, മുരളീധരൻ, വിത്തൻ ബാലൻ,  എ വി രാധാകൃഷ്ണൻ, കെ വി സോന എന്നിവർ സംസാരിച്ചു. വിളംബരജാഥയും നടത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top