ഗാന്ധിജയന്തി വാരാചരണം സമാപിച്ചു

ജില്ലാ ഇൻഫർമേഷൻ ഓഫീസ്‌ സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനം കലക്ടർ സ്വാഗത്‌ ഭണ്ഡാരി ഉദ്‌ഘാടനം ചെയ്യുന്നു


 കാസർകോട്‌ ജില്ലാ ഇൻഫർമേഷൻ ഓഫീസ്‌  സംഘടിപ്പിച്ച ഗാന്ധിജയന്തി വാരാചരണത്തിന്റെ സമാപനവും മത്സര വിജയികൾക്കുള്ള സമ്മാനദാനവും  കലക്ടർ  സ്വാഗത്‌ ആർ ഭണ്ഡാരി ഉദ്‌ഘാടനം ചെയ്‌തു. പത്രപ്രവർത്തകനായ ഗാന്ധിജി എന്ന വിഷയത്തിൽ കെ വി രാഘവൻ മുഖ്യപ്രഭാഷണം നടത്തി.  ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം മധുസൂദനൻ അധ്യക്ഷനായി. പ്രൊഫ. വി  ഗോപിനാഥ്, മുഹമ്മദ് ഹാഷിം എന്നിവർ സംസാരിച്ചു. പി പി വിനീഷ് സ്വാഗതവും ജി എൻ  പ്രദീപ് നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News