10 രൂപക്ക്‌ എത്ര വേണമെങ്കിലും പോകാം

കാലിച്ചാനടുക്കം ജനകീയ വികസന സമിതിയുടെ ബസ്


രാജപുരം എവിടെ നിന്നും കയറിയാലും ഇറങ്ങിയാലും  വെറും 10 രൂപക്ക്‌ ബസ്സിൽ സഞ്ചിക്കാം.  സ്വാതന്ത്യദിനത്തിൽ കാലിച്ചാനടുക്കം ജനകീയ ബസാണ് 10 രൂപക്ക്‌ മുഴുനീള സഞ്ചാരം ഒരുക്കുന്നത്‌. കാലിച്ചാനടുക്കത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക്‌ 38 രൂപയാണ് നിരക്ക്. അതാണ് 10 രൂപക്ക്‌  ഓടുന്നത്. കാലിച്ചാനടുക്കം, നീലേശ്വരം, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് എന്നീ സ്ഥലങ്ങളിലേക്ക്  രാവിലെ 7.45 മുതൽ വൈകിട്ട് 5.45 വരെ സർവീസ് നടത്തുന്നു. കാലിച്ചാനടുക്കം ജനകീയ വികസന സമിതിയുടെ കീഴിൽ 18 വർഷം മുമ്പാണ് ബസ് സർവീസ് ആരംഭിച്ചത്.     Read on deshabhimani.com

Related News