തൃക്കരിപ്പൂർ ഏരിയാ വേനൽതുമ്പി 
പര്യടനം തുടങ്ങി

തൃക്കരിപ്പൂർ ഏരിയയിൽ പര്യടനം ആരംഭിച്ച വേനൽതുമ്പി കലാജാഥ


 തൃക്കരിപ്പൂർ ബാലസംഘം വേനൽതുമ്പി കലാജാഥ കൊടക്കാട് പാടിക്കീലിൽ പ്രയാണം ആരംഭിച്ചു. ജില്ലാസെക്രട്ടറി ഋഷിത സി പവിത്രൻ ഉദ്ഘാടനം ചെയ്തു.  എ വി ജ്യോതിക അധ്യക്ഷനായി. അദ്വൈത് ബാലകൃഷ്ണൻ, സി മാധവൻ,  അതുൽ കെ തമ്പാൻ, പി ശ്രീലത,  കെ അഭിനന്ദ്, കെ ധനശ്രീ, പി ടി മോഹനൻ, പി വൈശാഖ്, വി വി ശൈലേഷ് എന്നിവർ സംസാരിച്ചു.  17 ന് മാണിയാട്ട് സമാപിക്കും. അദ്വൈത് ബാലകൃഷ്ണൻ (ജാഥ ലീഡർ),  എ വി ജ്യോതിക (ഡെപ്യൂട്ടി ലീഡർ), കെ അനിൽകുമാർ (മാനേജർ) എന്നിവരാണ്‌ ജാഥ നയിക്കുന്നത്‌.  Read on deshabhimani.com

Related News