100 കടന്ന് ഡീസലും; 
യുവജന പ്രതിഷേധം

ഡീസൽ വില നൂറുകടന്നതിൽ പ്രതിഷേധിച്ച് മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ 
പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു


കാസർകോട്‌ ഡീസൽ വില സംസ്ഥാനത്ത്‌ നൂറ് കടന്നതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളിൽ  പന്തംകൊളുത്തി പ്രകടനം നടത്തി. നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു. ജില്ലാ സെക്രട്ടറി സി ജെ സജിത്ത് മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ഉദ്‌ഘാടനം ചെയ്‌തു. കെഎം വിനോദ്, എം വി ദീപേഷ്, മുകേഷ്, നിധീഷ്  എന്നിവർ സേംസാരിച്ചു. കാഞ്ഞങ്ങാട്  ടൗണിൽ പ്രിയേഷ് കാഞ്ഞങ്ങാട്,  വിപിൻ കാറ്റാടി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി തൃക്കരിപ്പൂർ വൈക്കത്ത് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് വിദ്യാനഗറിൽ സംസാരിച്ചു. Read on deshabhimani.com

Related News