24 April Wednesday

100 കടന്ന് ഡീസലും; 
യുവജന പ്രതിഷേധം

വെബ് ഡെസ്‌ക്‌Updated: Monday Oct 11, 2021

ഡീസൽ വില നൂറുകടന്നതിൽ പ്രതിഷേധിച്ച് മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ 
പ്രധാനമന്ത്രിയുടെ കോലം കത്തിക്കുന്നു

കാസർകോട്‌

ഡീസൽ വില സംസ്ഥാനത്ത്‌ നൂറ് കടന്നതിൽ പ്രതിഷേധിച്ച്‌ ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളിൽ  പന്തംകൊളുത്തി പ്രകടനം നടത്തി. നരേന്ദ്ര മോദിയുടെ കോലം കത്തിച്ചു.
ജില്ലാ സെക്രട്ടറി സി ജെ സജിത്ത് മടിക്കൈ കാഞ്ഞിരപ്പൊയിലിൽ ഉദ്‌ഘാടനം ചെയ്‌തു. കെഎം വിനോദ്, എം വി ദീപേഷ്, മുകേഷ്, നിധീഷ്  എന്നിവർ സേംസാരിച്ചു. കാഞ്ഞങ്ങാട്  ടൗണിൽ പ്രിയേഷ് കാഞ്ഞങ്ങാട്,  വിപിൻ കാറ്റാടി എന്നിവർ സംസാരിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ രേവതി തൃക്കരിപ്പൂർ വൈക്കത്ത് സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി പി ശിവപ്രസാദ് വിദ്യാനഗറിൽ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top