വരുന്നു, കൈറ്റ് ബീച്ച്

നിർമാണം പുരോഗമിക്കുന്ന ഹൊസ്ദുർഗ് കൈറ്റ് ബീച്ച്


കാഞ്ഞങ്ങാട്‌ ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാൻ ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. ബീച്ച് നിർമാണം അന്തിമഘട്ടത്തിലാണ്. 98.74 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഭക്ഷണശാല, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ്, കരകൗശല വസ്തുക്കളുടെ വിൽപ്പനശാല, തീരദേശഭംഗി ആസ്വാദിക്കാൻ കഴിയും വിധമുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളോടെയാണ്‌ കൈറ്റ് ബീച്ച്. കുട്ടികൾക്കായുള്ള കളിസ്ഥലം, സെൽഫി പോയിന്റ്  എന്നവയും ലക്ഷ്യമിടുന്നു. കൈറ്റ് ബീച്ച് യഥാർഥ്യമായാൽ ജില്ലയുടെ വിനോദ സഞ്ചാരരംഗത്തെ പുതിയ മാറ്റത്തിന് വഴിയൊരുക്കും. നിർമാണത്തിന്റെ 80 ശതമാനം പൂർത്തിയായി. നിർമിതി കേന്ദ്രത്തിനാണ് ചുമതല. നടത്തിപ്പിനായി ലീസിന് നൽകുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.   Read on deshabhimani.com

Related News