19 April Friday

വരുന്നു, കൈറ്റ് ബീച്ച്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 10, 2022

നിർമാണം പുരോഗമിക്കുന്ന ഹൊസ്ദുർഗ് കൈറ്റ് ബീച്ച്

കാഞ്ഞങ്ങാട്‌

ജില്ലയുടെ ടൂറിസം വികസനത്തിന് വേഗം കൂട്ടാൻ ഹൊസ്ദുർഗ് കൈറ്റ് ബീച്ച് ഒരുങ്ങുന്നു. ബീച്ച് നിർമാണം അന്തിമഘട്ടത്തിലാണ്. 98.74 ലക്ഷം രൂപയാണ് പദ്ധതിക്കായി അനുവദിച്ചത്. ഭക്ഷണശാല, സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേക വിശ്രമമുറി, ഭിന്നശേഷിക്കാർക്ക് പ്രത്യേക ടോയ്‌ലറ്റ്, കരകൗശല വസ്തുക്കളുടെ വിൽപ്പനശാല, തീരദേശഭംഗി ആസ്വാദിക്കാൻ കഴിയും വിധമുള്ള ഇരിപ്പിടങ്ങൾ എന്നീ സൗകര്യങ്ങളോടെയാണ്‌ കൈറ്റ് ബീച്ച്. കുട്ടികൾക്കായുള്ള കളിസ്ഥലം, സെൽഫി പോയിന്റ്  എന്നവയും ലക്ഷ്യമിടുന്നു. കൈറ്റ് ബീച്ച് യഥാർഥ്യമായാൽ ജില്ലയുടെ വിനോദ സഞ്ചാരരംഗത്തെ പുതിയ മാറ്റത്തിന് വഴിയൊരുക്കും. നിർമാണത്തിന്റെ 80 ശതമാനം പൂർത്തിയായി. നിർമിതി കേന്ദ്രത്തിനാണ് ചുമതല. നടത്തിപ്പിനായി ലീസിന് നൽകുമെന്ന് ഡിടിപിസി സെക്രട്ടറി ലിജോ ജോസഫ് അറിയിച്ചു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top