പനത്തടി; ദക്ഷിണേന്ത്യയിലെ 
മികച്ച കുടുംബശ്രീ സിഡിഎസ്



പനത്തടി ദക്ഷിണേന്ത്യയിലെ മികച്ച കുടുംബശ്രീ സിഡിഎസ്സിനുള്ള പുരസ്‌കാരം പനത്തടി ഗ്രാമ പഞ്ചായത്തിന്. നബാർഡിന്റെ സഹായത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്മാസ് ആന്ധ്രപ്രദേശ് മഹിള അഭിവൃദ്ധി സൊസൈറ്റിയുടെ  പുരസ്‌കാരമാണ് ലഭിച്ചത്.  40000 രൂപയും, പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. 16,17 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പുരസ്‌കാരം വിതരണംചെയ്യും.  കൃഷി, മൃഗസംരക്ഷണം,ചെറുകിട വ്യവസായം, അയൽക്കൂട്ടം തുടങ്ങിയ വിഭാഗങ്ങളിലെ പ്രവർത്തനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്. Read on deshabhimani.com

Related News