25 April Thursday

പനത്തടി; ദക്ഷിണേന്ത്യയിലെ 
മികച്ച കുടുംബശ്രീ സിഡിഎസ്

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022
പനത്തടി
ദക്ഷിണേന്ത്യയിലെ മികച്ച കുടുംബശ്രീ സിഡിഎസ്സിനുള്ള പുരസ്‌കാരം പനത്തടി ഗ്രാമ പഞ്ചായത്തിന്. നബാർഡിന്റെ സഹായത്തോടെ ഹൈദരാബാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന അപ്മാസ് ആന്ധ്രപ്രദേശ് മഹിള അഭിവൃദ്ധി സൊസൈറ്റിയുടെ  പുരസ്‌കാരമാണ് ലഭിച്ചത്.  40000 രൂപയും, പ്രശസ്തി പത്രവും ഫലകവുമാണ് പുരസ്‌കാരം. 16,17 തീയതികളിൽ ഹൈദരാബാദിൽ നടക്കുന്ന ദേശീയ സമ്മേളനത്തിൽ പുരസ്‌കാരം വിതരണംചെയ്യും.  കൃഷി, മൃഗസംരക്ഷണം,ചെറുകിട വ്യവസായം, അയൽക്കൂട്ടം തുടങ്ങിയ വിഭാഗങ്ങളിലെ പ്രവർത്തനമാണ് പുരസ്‌കാരത്തിന് പരിഗണിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top