അരയിപ്പാലം പൊളിച്ചുപണിയും; 
ഉയരം കൂടും

അരയിപ്പാലം


കാഞ്ഞങ്ങാട് മടിക്കൈയിലേക്കുള്ള  പ്രവേശന കവാടമായ അരയിപ്പാലം പൊളിച്ചുപണിയുമെന്ന്‌  ഉറപ്പായി. കോവളം–- ബേക്കൽ ജലപാതാ നിർമാണത്തിന്റെ  രണ്ടാംഘട്ടത്തിൽ പാലം പൊളിച്ച് അഞ്ച് മീറ്റർ  ഉയരത്തിൽ പുതിയപാലം നിർമിക്കുക.  പൊതുമരാമത്ത് വകുപ്പ് തന്നെ ഇക്കാര്യം ചെയ്യുമെന്നും അല്ലെങ്കിൽ ഉൾനാടൻ ജല​ഗതാ​ഗത വകുപ്പ് ഏറ്റെടുക്കുമെന്നും എക്സിക്യുട്ടീവ് എൻജിനീയർ എ അനൂപ് പറഞ്ഞു. 2025നകം പുതിയപാലം യാഥാർത്ഥ്യമാകും. 1998ൽ ഉദ്ഘാടനം ചെയ്ത കുപ്പിക്കഴുത്ത് പോലെയുള്ള പാലത്തിന് പകരം വീതിയേറിയ പാലം വേണമെന്ന് നാട്ടുകാരുടെ ദീർഘകാലത്തെ ആവശ്യമായിരുന്നു.   നിർദ്ദിഷ്ട മടിക്കൈ വ്യവസായ പാർക്കിലേക്കുള്ള പാതയാണിത്. ​ഗുരുവനം മുതൽ കൂലോം റോഡ് എരിപ്പിൽ വരെയുള്ള ഭാ​ഗം ജില്ലാ പഞ്ചായത്തിന് കീഴിലാണ്. 3.5 കോടി ചെലവിട്ട്  ഒമ്പതുമീറ്റർ വീതിയിൽ പാതയുടെ നവീകരണം നടക്കുകയാണ്‌. മെക്കാഡം ടാറിങാണ് നടക്കുന്നത്. ​അരയിപ്പാലം മുതൽ ഗുരുവനം വരെയുള്ള ഭാ​ഗം ന​ഗരസഭാ പരിധിയിലാണ്.  ജില്ലാ പഞ്ചായത്തിന് വിട്ടുകിട്ടുകയാണെങ്കിൽ  റോഡ് പൂർണമായും നവീകരിക്കാമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി പറഞ്ഞു.    Read on deshabhimani.com

Related News