കാഞ്ഞങ്ങാട്‌ നഗരസഭയിൽ 
എല്ലാ സ്‌കൂളിലും ദേശാഭിമാനി

കാഞ്ഞങ്ങാട്‌ നഗരസഭ ദേശാഭിമാനി അക്ഷരമുറ്റം പദ്ധതി ഹൊസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറിയിൽ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനം ചെയ്യുന്നു.


 കാഞ്ഞങ്ങാട്‌   നഗരസഭയിലെ എല്ലാ സ്‌കൂളുകളിലും  ദേശാഭിമാനി  പത്രമെത്തിക്കുന്ന പദ്ധതിക്ക്‌ തുടക്കമായി. നഗരസഭയാണ്‌ 75 പത്രങ്ങൾ സ്‌പോൺസർ ചെയ്‌തത്‌. ഹോസ്‌ദുർഗ്‌ ഗവ. ഹയർസെക്കൻഡറിയിൽ ചെയർമാൻ കെ വി സുജാത ഉദ്‌ഘാടനം ചെയ്‌തു.  കെ വി മായാകുമാരി അധ്യക്ഷയായി. പി വി മോഹനൻ,  കെ വി ജയപാൽ, സന്തോഷ്‌ കുശാൽ നഗർ,  പ്രിൻസിപ്പൽ ഡോ.എ വി സുരേഷ്‌കുമാർ, പ്രധാനാധ്യാപകൻ   പി ഗംഗാധരൻ,  സി മോഹനൻ,  കെ ജയരാജൻ എന്നിവർ സംസാരിച്ചു.     Read on deshabhimani.com

Related News